Friday, May 10, 2024
Local NewsNews

തെരുവ് നായയുടെ ആക്രമണം; പാണപിലാവില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

എരുമേലി: പാണപിലാവില്‍ രണ്ട് പേരെ തെരുവ് നായ കടിച്ചു. രണ്ട് പേരും പാണപിലാവ് സ്വദേശികളാണ്. ഇന്ന് രാവിലെയാണ് സംഭവം. തൊഴിലുറപ്പ് ജോലിക്ക് പോകുന്ന പുത്തന്‍പറമ്പില്‍ ഗോപി, അമ്പാട്ട് പറമ്പില്‍ ജോസഫ് എന്നിവരെയാണ് തെരുവ് നായ കടിച്ചത്.                                                    സാരമായി പരിക്കേറ്റ ജോസഫിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.                                         ഗോപിയെ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ തെരുവ് നായ കടിക്കുകയായിരുന്നു.                                                       അത് വഴി നടന്നുവരുകയായിരുന്ന ജോസിഫിനെ കടിക്കുകയായിരുന്നു.തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.