Friday, April 26, 2024
keralaNews

ഹരിവരാസനം ശതാബ്ദി ആഘോഷങ്ങൾ;  ധനശേഖരണം  ഉദ്‌ഘാടനം ചെയ്തു.

തൃശൂർ: ഹരിവരാസനം ശതാബ്ദി ആഘോഷങ്ങൾക്കു ആവശ്യമായ ധനശേഖരണത്തിന്റെ ഉദ്‌ഘാടനം സംസ്ഥാന സമിതി  ജനറൽ കൺവീനർ സ്വാമി അയ്യപ്പദാസ്‌  മുരളീധരനിൽ (പൂത്തോൾ, തൃശൂർ) നിന്നും ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് നിർവഹിച്ചു.അയ്യപ്പധർമ്മം അഥവാ സനാതന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദുസമൂഹം സംഘടിക്കേണ്ടത് നമ്മുടെ നിലനിൽപ്പിനും ലോക നന്മക്കുപോലും അത്യാവശ്യമാണെന്നും, ഈ ഒരു ലക്ഷ്യത്തോടെയാണ് നാം ഹരിവരാസനം ശതാബ്ദി ആഘോഷിക്കുന്നതെന്നും സ്വാമി അയ്യപ്പദാസ് വിശദീകരിച്ചു.തൃശൂർ പാട്ടുരായ്ക്കാൾ അയ്യപ്പക്ഷേത്രം ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന ഉപാധ്യക്ഷൻ വി. രാമദാസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി പി. ഷണ്മുഖാനന്ദൻ, ദക്ഷിണമേഖല സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ, സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി മുരളി കോളങ്ങാട്, ട്രഷറർ   ജി. നാരായണൻ എന്നിവർ പങ്കെടുത്തു. സംസ്ഥാന സമിതി അംഗം ശ്രീ. കെ. ദാസൻ സ്വാഗതം ആശംസിച്ചു.  ജില്ലാ സെക്രട്ടറി സജീവ് നീലകണ്ഠൻ നന്ദി രേഖപ്പെടുത്തി.
 2022 ആഗസ്ത് 29 ന്  ആരംഭിക്കുന്ന ഹരിവരാസനം ശതാബ്ദി ആഘോഷങ്ങൾ 2024 ജനുവരിയിൽ സമാപിക്കും. 18 മാസം നീണ്ടുനിൽക്കുന്ന  ആഘോഷ സമയത്തു,
രാജ്യത്തുടനീളമുള്ള വ്യത്യസ്‌ത പ്രായ വിഭാഗങ്ങളിലുള്ള കുട്ടികൾ, യുവതീയുവാക്കൾ എന്നിവർക്കിടയിൽ  കലാ, കായിക, സാംസ്കാരിക, ആധ്യാത്മിക വിഷയങ്ങളിൽ മത്സരങ്ങൾ, എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളിച്ച് കൊണ്ട് സെമിനാറുകൾ, ആത്മീയ പ്രഭാഷണങ്ങൾ, ധാർമ്മിക ക്ലാസ്സുകൾ, പൊതുസമ്മേളനങ്ങൾ തുടങ്ങിയ, അയ്യപ്പധർമ്മ പ്രചാരണം ലക്ഷ്യമാക്കി യുള്ള വിവിധപരിപാടികൾ സംഘടിപ്പിക്കുന്നു. കൂടാതെ, ആഘോഷങ്ങളുടെ കാലത്ത് തുടർച്ചയായ രഥയാത്രകളും രാജ്യത്തുടനീളം ആസൂത്രണം ചെയ്‌തിരിക്കുന്നു.
 ആഗോള, ദേശീയ തലത്തിൽ നടത്തുന്ന പ്രധാന പൊതു പരിപാടികൾ . 
2022 ആഗസ്റ്റ് 29നു പന്തളത്തു വെച്ചു ഒരു മഹാസമ്മേളനത്തോടെ ആഘോഷ പരിപാടികളുടെ സമാരംഭം കുറിക്കുന്നു.
*   2024 ജനുവരിയിൽ, ആഗോളതലത്തിൽ, ഒരു നിശ്ചിത ദിവസം, നിശ്ചിത സമയത്ത് സമർപ്പിക്കപ്പെടുന്ന  “സമൂഹ ഹരിവരാസനം പാരായണ യജ്ഞം” – കോടിക്കണക്കിന്  ഭക്തർ ക്ഷേത്രങ്ങളിലും ഭജന മണ്ഡലങ്ങളിലും വീടുകളിലുമായി പങ്കെടുക്കുന്നു.
 *  2024 ജനുവരി 20, 21 തീയതികളിൽ, 2 ദിവസങ്ങളിലായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന, രാജ്യത്തിന്റെ പ്രധാനമന്ത്രിയും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന”ആഗോള അയ്യപ്പ മഹാസംഗമം”.