Sunday, May 19, 2024
indiaNewspoliticsworld

ശ്രീലങ്കയില്‍ വീണ്ടും ജനകീയ പ്രതിഷേധം ശക്തമാകുന്നു; ജനങ്ങള്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞു

കൊളംബോ: ശ്രീലങ്കയില്‍ ജനകീയ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിനിടെ ശ്രീലങ്കയില്‍ വീണ്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കൊളംബോയില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു. സൈന്യം ഓഫീസിനും ചുറ്റും സുരക്ഷാവലയം തീര്‍ത്തു. ആയിരക്കണക്കിനാളുകള്‍ ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്

പ്രസിഡന്റ് ഗോത്തബയ രജപക്‌സെ രാജിവെക്കില്ലെന്ന് വന്നതോടെ ജനങ്ങള്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് രാജിവെക്കാതെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ല. എപ്പോള്‍ രാജിവെക്കുന്നോ അപ്പോള്‍ വരെയും പ്രതിഷേധം തുടരുമെന്നാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്.                                                       ഇതുവരെ പ്രസിഡന്റിന്റെ കൊട്ടാരം, ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. ഇപ്പോള്‍ അത് പാര്‍ലമെന്റ് മന്ദിരത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു.                                           ഇന്ന് പ്രസിഡന്റ് രാജിവെക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിഷേധക്കാര്‍. എന്നാല്‍ അവസാന നിമിഷം പ്രസിഡന്റ് ചില ഉപാധികള്‍ മുന്നോട്ട് വച്ചു. ഇതിനു ശേഷം മാലിദ്വീപിലേക്ക് കടന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ഗോത്തബയയുടെ നീക്കത്തില്‍ കടുത്ത അമര്‍ഷമാണ് ജനങ്ങള്‍ക്കുള്ളത്.