Friday, May 10, 2024
keralaNews

മദ്യപാനത്തിനിടെ പാടിയ പാട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കം : ചുറ്റികയ്ക്ക് വിഷ്ണുവിനെ അടിച്ച് കൊന്നു.

തിരുവനന്തപുരം വഴയിലയില്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി മണിച്ചന്‍ എന്ന വിഷ്ണുവിനെ കൊന്നത് ചുറ്റികയ്ക്ക് അടിച്ച്. മദ്യപാനത്തിനിടെ പാടിയ പാട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്.പ്രതികളായ ദീപക് ലാല്‍, അരുണ്‍ ജി.രാജീവ് എന്നിവര്‍ക്ക് വിഷ്ണുവിനോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ലോഡ്ജില്‍ വച്ചാണ് വിഷ്ണുവിന് വെട്ടേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. മണിച്ചനൊപ്പമുണ്ടായിരുന്ന ഹരികുമാറിനും വെട്ടേറ്റു.