Thursday, May 2, 2024
keralaNews

തൃശൂര്‍ മതിലകത്ത് ലഹരി മാഫിയ സംഘം എസ്.ഐയെ ആക്രമിച്ചു.

തൃശൂര്‍: തൃശൂര്‍ മതിലകത്ത് ലഹരി മാഫിയ സംഘം എസ്.ഐയെ ആക്രമിച്ചു. മതിലകം ജൂനിയര്‍ എസ്.ഐ മിഥുന്‍ മാത്യുവിനെയാണ് ലഹരി മാഫിയ സംഘം ആക്രമിച്ചത്.ലഹരി മാഫിയ സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്‌ഐയും സംഘവും അന്വേഷണത്തിനെത്തിയപ്പോഴായിരുന്നു ആക്രമണം. എസ്.ഐയുടെ മുഖത്ത് പരുക്കേറ്റു. പരുക്കേറ്റ എസ്‌ഐയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. അക്രമികള്‍ പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. എടവിലങ്ങ് സ്വദേശികളായ സൂരജ് (18), അജിത്ത് (23), അഖില്‍ (21) എന്നിവരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.