Friday, April 19, 2024
indiaNewsworld

പൂജയ്ക്കിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടത്തിന് തീപിടിച്ച് 30 ഓളം പേര്‍ക്ക് പരിക്ക്

പറ്റ്‌ന :ഔറംഗബാദില്‍ പൂജയ്ക്കിടെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടത്തിന് തീപിടിച്ച് 30 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 10 ഓളം പേരുടെ നില ഗുരുതരമാണ്. നഗരത്തിലെ ഏറ്റവും ഇടുങ്ങിയ തെരുവുകളിലൊന്നായ ഒഡിയ ഗാലിക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി. പരിക്കേറ്റവരെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ അണയ്ക്കുന്നതിനിടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റു.

ഓള്‍ഡ് ജിടി റോഡിലുള്ള സ്ട്രീറ്റിലെ വസതിയില്‍ പൂജ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ സ്ത്രീകള്‍ ഉത്സവത്തിനായി പ്രസാദം ഉണ്ടാക്കുകയായിരുന്നു. ഇതിനിടെയാണ് സിലിണ്ടര്‍ ചോര്‍ന്നതെന്നും വലിയ ശബ്ദത്തോടെ ഗ്യാസ് പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. വന്‍ തീപിടിത്തത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തീ അണയ്ക്കാന്‍ പോയ പൊലീസുകാര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ഇവരും സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.