Saturday, May 4, 2024
EntertainmentkeralaNews

നടിയെ ആക്രമിച്ച കേസില്‍ വൈദികന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ വൈദികന്റെ മൊഴിയെടുക്കും. ലത്തീന്‍ തിരുവനന്തപുരം രൂപതയിലെ വൈദികനായ വിക്ടറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്. വൈദികനുമായുളള ദിലീപിന്റെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. വൈദികന്‍ മുമ്പ് ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ട്.