Monday, April 29, 2024
keralaNews

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ വ്യാപാരികളുടെ പ്രതിഷേധം.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ വ്യാപാരികളുടെ പ്രതിഷേധം. തൃശൂര്‍ നഗരത്തിലെ ശക്തന്‍ തമ്പുരാന്‍ പ്രതിമക്ക് സമീപം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടന്നു.കടകള്‍ തുറക്കുന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നല്‍കുന്നില്ലെന്നുമാണ് വ്യാപാരികള്‍ ആരോപിച്ചു.ജില്ലയിലെ പ്രധാന മാര്‍ക്കറ്റായ ശക്തന്‍ മാര്‍ക്കറ്റില്‍ കടകള്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. മൊബൈല്‍ കടകള്‍ തുറക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടും അനുമതി നല്‍കിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു.മാര്‍ക്കറ്റ് സമ്പൂര്‍ണമായി അടച്ചിട്ടതോടെ ഏതാണ്ട് 1600 ഓളം വ്യാപാരികളും തൊഴിലാളികളും ആത്മഹത്യയുടെ വക്കിലാണെന്നും അടിയന്തര നടപടിയുണ്ടാവണമെന്നുമാണ് ആവശ്യം.