Wednesday, May 1, 2024
keralaNews

തൃശൂരും കനത്തമഴ; പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; ചാലക്കുടിയില്‍ വീടുകളില്‍ വെള്ളം കയറി

തൃശൂരിലും ശക്തമായ മഴ തുടരുന്നു. ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു.വീടുകളില്‍ വെള്ളം കയറി. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, ചലക്കുടി പുഴയോരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ചാലക്കുടിയിലെ റയില്‍വെ അടിപ്പാത മുങ്ങി.