Friday, May 3, 2024
keralaNewsObituary

തൃശൂരില്‍ യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് കസ്റ്റഡിയില്‍

തൃശൂര്‍: തൃശൂര്‍ ചേറ്റുപുഴയില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി നടന്ന ബൈക്കപകടത്തില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്. കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈന്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഷൈനിനെ സഹോദരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.45 ഓടെ തൃശൂര്‍ ഭാഗത്തുനിന്നും ചേറ്റുപുഴയിലേക്ക് ബൈക്കില്‍ വരുന്നതിനിടയില്‍ അപകടം സംഭവിച്ചെന്നാണ് ആദ്യഘട്ടത്തില്‍ പ്രതികള്‍ പോലീസിനോട് പറഞ്ഞത്. ബൈക്കില്‍ സഞ്ചരിക്കവെ ഷൈന്‍ പുറകിലേക്ക് വീഴുകയായിരുന്നു എന്നും പോലീസിന് മൊഴി നല്‍കി. എന്നാല്‍ പോലീസ് ഈ മൊഴി മുഖവിലയ്ക്ക് എടുത്തിരുന്നില്ല. കൂടെയുണ്ടായിരുന്ന സഹോദരനായ ഷെറിനും സുഹൃത്തിനും പരുക്ക് പറ്റാത്തതും സംശയത്തിനിടയാക്കി.