Thursday, May 2, 2024
keralaNews

തൃപ്പുണിത്തുറയില്‍ പടക്ക കടയ്ക്ക് തീ പിടിച്ചു

തൃപ്പൂണിത്തുറ: തൃപ്പുണിത്തുറയില്‍ പടക്കക്കടയ്ക്ക് തീ പിടിച്ചു. രണ്ടു പേര്‍ക്ക് സാരമായ പരിക്ക്. 6 പേര്‍ക്ക് പരിക്ക് . പടക്കങ്ങള്‍ വാഹനത്തില്‍ നിന്നും ഇറക്കുന്നതിനിടെയാണ് അപകടം എന്ന് പറയുന്നു. പരിക്കേറ്റവരെ തൃപ്പുണിത്തുറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 500 മീറ്റര്‍ വരെ ദൂരം ഉഗ്ര സ്‌ഫോടനം കേട്ടതായാണ് വിവരം. എന്നാല്‍ പടക്കങ്ങള്‍ കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചതെന്നും പറയുന്നു. എന്നാല്‍ അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.                                                                                                                                                           

ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് അപകടം നടന്നത്. 25 ഓളം വീടുകൾക്ക് നാശനഷ്ടം. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
വാഹനം പൂർണ്ണമായും തകർന്നു. ഒരു വനിത അടക്കം ആറ് പേർക്ക് പരിക്ക്. ഇതിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്. എൻ എസ് എസ് കരയോഗത്തിൻ്റെ വകയാണ് കെട്ടിടം. പുതിയകാവ് ക്ഷേത്രത്തിലെത്തിൻ്റെ ഉത്സവത്തിനായി കൊണ്ടുവന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. കടക്ക് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കും. പരിക്ക് ഏഴ് പേർക്കായി . എൻ എസ് എസ് കരയോഗത്തിൻ്റെ സ്ഥലത്ത് തന്നെയാണ് പടക്കം പൊട്ടിത്തെറിച്ചത് . പുതിയകാവ് വടക്കേക്കര ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടു വന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്.