Friday, May 17, 2024
keralaNewsObituary

തൃപ്പുണിത്തറയില്‍ സ്‌ഫോടനം ഒരാള്‍ മരിച്ചു നിരവധി പരിക്ക്

തൃപ്പൂണിത്തറ : തൃപ്പുണിത്തറയില്‍ സ്‌ഫോടനം ഒരാള്‍ മരിച്ചു. തൃപ്പുണിത്തുറ താലൂക്കാശുപത്രിയില്‍ കൊണ്ടുവന്ന വിഷണുവാണ് മരിച്ചത്.
തൃപ്പുണിത്തുറയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടു വന്ന പടക്കങ്ങള്‍ വാഹനത്തില്‍ നിന്നും ഇറക്കുന്നതിനിടെയാണ് അപകടം. പൊട്ടിത്തെറിയില്‍ ഏഴ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തൃപ്പുണിത്തുറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 500 മീറ്റര്‍ വരെ ദൂരം ഉഗ്ര സ്‌ഫോടനം കേട്ടതായാണ് വിവരം. പടക്കങ്ങള്‍ കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചതെന്നും പറയുന്നു.25 ഓളം വീടുകള്‍ക്ക് നാശനഷ്ടം.തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. ഒരു വനിത അടക്കം ഏഴ് പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. എന്‍ എസ് എസ് കരയോഗത്തിന്റെ വകയാണ് കെട്ടിടം. പുതിയകാവ് ക്ഷേത്രത്തിലെത്തിന്റെ ഉത്സവത്തിനായി കൊണ്ടുവന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് അപകടം നടന്നത്. കടക്ക് ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കും. എന്‍ എസ് എസ് കരയോഗത്തിന്റെ സ്ഥലത്ത് തന്നെയാണ് പടക്കം പൊട്ടിത്തെറിച്ചത് . പുതിയകാവ് വടക്കേക്കര ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടു വന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. ഫയര്‍ ഫോഴ്‌സും – പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ് .