Thursday, May 9, 2024
keralaNews

17കാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ 53 കാരന്‍ അറസ്റ്റില്‍.

കണ്ണൂര്‍: ഇരിട്ടിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ 53 കാരന്‍ അറസ്റ്റില്‍. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ ആണ് അറസ്റ്റിലായത്. 17കാരിയായ പെണ്‍കുട്ടിയെ കൃഷ്ണനാണ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് കൃഷ്ണന്‍. ഇത് മുതലെടുത്തായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പോക്സോ നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കൃഷ്ണനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെയാണ് വയറു വേദനയെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടി ശുചിമുറിയില്‍ പ്രസവിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. നിലവില്‍ പെണ്‍കുട്ടിയും കുഞ്ഞും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.