Friday, May 17, 2024
keralaLocal NewsNews

പ്രധാനമന്ത്രിയെ അപമാനിച്ച പോക്സോ കേസ് പ്രതി അമ്പിളിക്കെതിരെ പോലീസില്‍ പരാതി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യ ഭാഷയില്‍ അവഹേളിക്കുകയും നായ എന്ന് വിളിക്കുകയും ചെയ്ത സംഭവത്തില്‍ പോക്‌സോ കേസ് പ്രതിയായ അമ്പിളി എന്ന വിഘ്നേശിനെതിരെ പോലീസില്‍ പരാതി നല്‍കി യുവമോര്‍ച്ച. യുവമോര്‍ച്ച വടക്കാംചേരി നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് അഖില്‍ പള്ളിമണ്ണയാണ് വടക്കാംചേരി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ചിരിക്കുന്നതിനെയാണ് ഇയാള്‍ അസഭ്യം പറഞ്ഞ് അപമാനിച്ചിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഇയാള്‍ പോക്സോ കേസില്‍ അറസ്റ്റിലായിരുന്നു. ഇപ്പോള്‍ ഇയാള്‍ ജാമ്യത്തിലാണെന്നാണ് കരുതുന്നത്. ടിക്ടോകില്‍ ഇയാളുടെ വീഡിയോകള്‍ വൈറലായി നിരവധി ട്രോളുകളായിരുന്നു ഉണ്ടായിരുന്നത്. ടിക്ടോക് പരിചയം മുതലെടുത്തായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ വളച്ചത്.