Monday, April 29, 2024
keralaNews

തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്‌സന്‍ ഓഫീസില്‍ പ്രവേശിച്ചു.

തൃക്കാക്കരയില്‍ നഗരസഭാ സെക്രട്ടറിയുടെ നോട്ടിസ് മറികടന്ന് ചെയര്‍പേഴ്‌സന്‍ ഓഫീല്‍ പ്രവേശിച്ചു. പ്രതിഷേധവുമായി എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാരും രംഗത്തെത്തി. വിജിലന്‍സ് സംഘം അന്വേഷണത്തിനെത്തി അവരുടെ ഉത്തരവ് പ്രകാരമാണ് ഓഫീസ് പൂട്ടിയത്. തെളിവുകള്‍ നശിപ്പിക്കാനാണ് ചെയര്‍പേഴ്‌സന്‍ അതിക്രമിച്ച് ഓഫീസിലെത്തിയത് എന്ന് ആരോപിച്ചാണ് പ്രതിഷേധം. കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി കൈമാറിയെന്നാരോപിച്ചാണ് ചെയര്‍പേഴ്‌സണെതിരെ വിജിലന്‍ അന്വേഷണം ആരംഭിച്ചത്.