Thursday, April 18, 2024
indiaNews

ജയ സമാധി അടച്ചു; പൊലീസ് കാവലില്‍ പാര്‍ട്ടി ആസ്ഥാനം

ബെംഗളുരുവില്‍ 4 വര്‍ഷത്തെ ജയില്‍ ശിക്ഷയും രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞ് അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ഇന്ന് ചെന്നൈയില്‍ എത്തുന്നു. ക്വാറന്റീനില്‍ കഴിയുന്ന ബെംഗളുരുവിലെ റിസോര്‍ട്ടില്‍നിന്ന് അനുയായികള്‍ക്കൊപ്പം റോഡ് ഷോ ആയാണ് ചെന്നൈയില്‍ എത്തുന്നത്. ശശികല പേടിയില്‍ ജയലളിത, എംജിആര്‍ സമാധികള്‍ അടച്ചുപൂട്ടിയ അണ്ണാഡിഎംകെ സര്‍ക്കാര്‍ പാര്‍ട്ടി ആസ്ഥാനം പൊലീസ് കാവലില്‍ ആക്കി.വന്‍ ജനക്കൂട്ടം അനുവദിക്കില്ലെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കി. രാവിലെ ബെംഗളുരുവില്‍ നിന്നും പുറപ്പെട്ട റോഡ് ഷോ 32 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയായാണ് ചെന്നൈയില്‍ എത്തുക. അതേസമയം ശശികലയ്‌ക്കെതിരെ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ചെന്നൈയിലെ 6 ഇടങ്ങളിലെ ബംഗ്ലാവും ഭൂമിയുമടക്കം ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. ഇളവരിശിയുടേയും സുധാകരന്റെയും പേരിലുള്ള സ്വത്തുക്കളാണ് ബെനാമി നിയമപ്രകാരം കണ്ടുകെട്ടിയത്.