Friday, May 10, 2024
keralaNews

തൂക്കുപാലത്ത് വീട്ടമ്മയെ ഡീസല്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചു.

ഇടുക്കി തൂക്കുപാലത്ത് വീട്ടമ്മയെ ഡീസല്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നെടുങ്കണ്ടം പഞ്ചായത്തംഗവും കൂട്ടാളിയും കസ്റ്റഡിയില്‍. നെടുങ്കണ്ടം പഞ്ചായത്തംഗം അജീഷ്, വിജയന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തൂക്കുപാലം സ്വദേശി തങ്കമണിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ ഭര്‍ത്താവുമായുള്ള മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം ഉണ്ടായത്. ഓടി മാറിയത് കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്.