Friday, May 17, 2024
keralaNews

മയക്കുമരുന്ന് നല്‍കി നാല് വര്‍ഷം പീഡിപ്പിച്ചു ; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

പാലക്കാട്  തൃത്താലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി അടിമയാക്കി ലൈംഗിക ചൂഷണം നടത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ രണ്ട് കൂട്ടികാരികളും ലഹരി മാഫിയയുടെ വലയിലുണ്ടെന്നാണ് പോലിസിന് ലഭിച്ച വിവരം. പാലക്കാട് ജില്ലയിലെ തൃത്താല കറുകപുത്തൂര്‍ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. പെണ്‍കുട്ടികളെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കുകയും, തുടര്‍ന്ന് ലഹരിക്ക് അടിമപ്പെടുത്തിയുമാണ് സംഘം ലൈംഗികമായി ചൂഷണം നടത്തുന്നത്. പരാതിക്കാരിയായ പെണ്‍കുട്ടി നാല് വര്‍ഷം സംഘത്തിന്റെ വലയിലായിരുന്നു എന്നാണു വെളിപ്പെടുത്തിയിരിക്കുന്നത്. 15 വയസ്സ് മുതല്‍ കുട്ടിയെ ഇവര്‍ മയക്കുമരുന്നിന് അടിയമയാക്കുകയായിരുന്നു. പെണ്‍കുട്ടി മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോടെയാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

പ്രദേശത്തു തന്നെയുള്ള 25കാരനായ യുവാവ് സ്വകാര്യ കപ്യൂട്ടര്‍ സെന്ററില്‍ വെച്ച് പെണ്‍കുട്ടിയോട് പ്രണയം നടിക്കുകയും
പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് കഞ്ചാവ്, കൊക്കൈന്‍ തുടങ്ങിയ മാരക ലഹരികള്‍ പെണ്‍കുട്ടിക്ക് നല്‍കിയ ഇയാള്‍ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂണ്‍ 10ന് പെണ്‍കുട്ടി മാനസിക വിഭ്രാന്തി കാണിച്ചതോടെ വീട്ടുകാര്‍ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടിയുടെ മയക്കുമരുന്ന് ഉപയോഗം അടക്കം വീട്ടുകാര്‍ അറിയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പല ദിവസങ്ങളിലും യുവാവ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീട്ടില്‍നിന്നും വിളിച്ചുകൊണ്ടുപോയിരുന്നെന്നും യുവാവിന്റെ കൂടെ വേറെയും ആളുകള്‍ ഉണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു.                                                                                         ജൂണ്‍ എട്ടിന് യുവാവിനൊപ്പം പെണ്‍കുട്ടിയെ പൊലീസ് പിടികൂടിയിരുന്നു. പ്രണയത്തിലാണന്നറിയിച്ചതോടെ ഇവരെ വിട്ടയച്ചു.യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. പ്രദേശത്തെ മറ്റു രണ്ടുപേരും ഇത്തരത്തില്‍ മയക്കുമരുന്ന് നല്‍കി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരിട്ട് പരാതി നല്‍കിയതെന്ന് മാതാവ് പറയുന്നു.