Friday, April 26, 2024
indiaNews

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തെ റോഡുകളുടെ ശൃംഖല വിപുലമാകുന്നത് വികസന വേഗത വര്‍ദ്ധിപ്പിയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 246 കിലോമീറ്റര്‍ നീളുന്ന സോഹ്ന-ദൗസ സ്ട്രെച്ച് ആണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.1386 കിലോമീറ്റര്‍ നീളവുമായി രാജ്യത്തെ ഏറ്റവും വലിയ എക്‌സ്പ്രസ് വേയാണ് നിര്‍ദ്ദിഷ്ട ഡല്‍ഹി-മുംബൈ അതിവേഗ പാത. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി ആറ് സംസ്ഥാനങ്ങളിലൂട പാത കടന്നുപോകുന്നു. 246 കിലോമീറ്റര്‍ നീളുന്ന സോഹ്ന-ദൗസ സ്ട്രെച്ച് നിര്‍മ്മാണത്തിനായി 12,150 കോടി രൂപ ചെലവിട്ടു. ശേഷിച്ച ഘട്ടങ്ങളും വേഗത്തില്‍ യാഥാര്‍ത്ഥ്യമാകും എന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന് അനിവാര്യമായ റോഡുകള്‍ പരിസ്ഥിതിയ്ക്ക് വെല്ലുവിളി ആകാതെ നിര്‍മ്മിയ്ക്കുക എന്ന കടമയാണ് സര്‍ക്കാര്‍ നിര്‍വഹിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.