Saturday, April 27, 2024
keralaNewsUncategorized

ഗുണ്ടാ നിയമം: മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു

തിരുവനന്തപുരം: ഗുണ്ടാ നിയമവുമായി ബന്ധപ്പെട്ട നടപടി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.

പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാന്‍ കളക്ടറുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം.

ഡി ജി പി അനില്‍ കാന്ത്, ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്നാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.