Sunday, May 5, 2024
keralaNews

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം.

തിരുവനന്തപുരം: പോത്തന്‍കോട്ടെ വീട് കയറിയുള്ള കൊലപാതകത്തിന്റെ ആഘാതം മാറും മുന്‍പ് തിരുവനന്തപുരത്തെ ഞെട്ടിച്ച് വീണ്ടും ഗുണ്ടാ ആക്രമണം.നെയ്യാറ്റിന്‍കരയില്‍ വീടു കയറി ഗുണ്ടാ സംഘം ഗൃഹനാഥനെ ആക്രമിച്ചു. ആറാലുംമൂട് സ്വദേശി സുനിലിന് നേരെയാണ് ആക്രണം ഉണ്ടായത്. തലയ്ക്ക് വെട്ടേറ്റ സുനിലിനെ നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവരെ കൂടാതെ തിരിച്ചറിയാത്ത രണ്ട് പേര്‍ കൂടി അക്രമിസംഘത്തിലുണ്ടായിരുന്നു. നേരത്തെയും സുനിലും ഇവരും തമ്മില്‍ കൈയ്യാങ്കളി നടന്നിരുന്നുവെന്നാണ് സൂചന. കുട്ടികളുടെ മുന്നില്‍ വച്ചാണ് സുനിലിനെ മര്‍ദ്ദിച്ചതും വെട്ടിയതും മര്‍ദ്ദിച്ചതും. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമ കാരണമെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ സുനിലിന്റെ തലയ്ക്ക് 12 തുന്നലിട്ടു.