Wednesday, May 15, 2024
keralaNews

വാർഷിക പൊതുയോഗവും പ്രളയ സഹായധന വിതരണവും നടത്തി  

എരുമേലി: കേരള  വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യുണിറ്റിന്റെ വാർഷിക പൊതുയോഗവും -പ്രളയ സഹായധന വിതരണവും  നടത്തി. റോട്ടറി ഹാളിൽ നടന്ന പരിപാടിയിൽ യുണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.  യോഗം ഏകോപന  സമിതി  ജില്ലാ പ്രസിഡന്റ്  എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒക്ടോബർ പതിനാറിന് എരുമേലിയിലുണ്ടായ  പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച 140 വ്യാപാരികൾക്ക് ജില്ലാ കമ്മറ്റിയും, എരുമേലി മർച്ചന്റ് അസോസിയേഷൻ ട്രസ്റ്റും, യൂണിറ്റിലെ വ്യാപാരികളും ചേർന്ന് സമാഹരിച്ച ഏഴര ലക്ഷത്തോളം രൂപയുടെ പ്രഥമഘട്ട പ്രളയ സഹായധനത്തിന്റെ വിതരണം പൂഞ്ഞാർ എം.എൽ.എ. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നടത്തി.തുടർന്ന് നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗം സമിതി ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ പണിക്കർ ഉദ്ഘാടനം ചെയ്തു .
എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജുകുട്ടി മുഖ്യാഥിതിയായി പങ്കെടുത്തു. യോഗത്തിൽ പോലീസ് സേനയിൽ ബാഡ്ജ് ഓഫ് ഓണർ അംഗീകാരം ലഭിച്ച എരുമേലി എസ് .എച്ച് ഒ   മനോജ് മാത്യുവിന്  ആദരിച്ചു.
 റ്റി.എസ്. കൃഷ്ണകുമാർ ( ബ്ലോക്ക് പഞ്ചായത്ത് അംഗം ) കടാശ്വാസധന വിതരണം ചെയ്തു. പരിപാടിയിൽ ത്രിതല പഞ്ചായത്ത്  ജനപ്രതിനിധികൾ, വിവിധ യൂണീറ്റുകളുടെ വ്യാപാരി വ്യവസായി ഏകോപന സമിതി  പ്രതിനിധികളും പങ്കെടുത്തു.