Friday, May 17, 2024
keralaNewspolitics

കേസുകള്‍; പി.സി ജോര്‍ജിന്റെ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: തിരുവനന്തപുരം – വെണ്ണല പ്രസംഗ കേസുകളുകളുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യ ഹര്‍ജിയുള്‍പ്പെടെ മൂന്ന് ഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.

അതേസമയം ജയിലില്‍ കഴിയുന്ന പി.സി ജോര്‍ജിനെ കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന്റെയും പോലീസിന്റെയും ആവശ്യം.

തിരുവനന്തപുരം പ്രസംഗ കേസില്‍ ജാമ്യം റദ്ദാക്കിയ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി ചോദ്യം ചെയ്ത് ഇന്നലെ അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയാകും കോടതി ആദ്യം പരിഗണിക്കുക. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചിലാണ് ഹര്‍ജിയുള്ളത്.

രാവിലെ 10 മണിയോടെ ഈ ഹര്‍ജി പരിഗണിക്കും. തിരുവനന്തപുരം പ്രസംഗ കേസില്‍ ജാമ്യം ആവശ്യപ്പെട്ട് പി.സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതും ഇന്ന് പരിഗണിക്കും. വെണ്ണല പ്രസംഗകേസില്‍ അദ്ദേഹത്തിന്റെ ജാമ്യ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് പറയുന്നത്. അതിനാല്‍ പി.സി ജോര്‍ജിനെ കസ്റ്റഡിയില്‍ വേണമെന്നും ഇവര്‍ ആവശ്യമുന്നയിക്കുന്നു.

ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കണ്ടെത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി.സി ജോര്‍ജിന് ലഭിച്ച ജാമ്യം കോടതി റദ്ദാക്കിയത്.