Friday, April 19, 2024
keralaNewsUncategorized

പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട അയ്യപ്പഭക്തരെ രക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥന്‍

പത്തനംതിട്ട : കുളിക്കുന്നതിനിടെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിതാണ മൂന്ന് അയ്യപ്പഭക്തരുടെ ജീവന്‍ രക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. കഴിഞ്ഞ ക്രിസ്മസ് ദിനം വൈകുന്നേരമാണ് സംഭവം . ശബരിമല ദര്‍ശനത്തിനെത്തിയ കര്‍ണാടക സ്വദേശികളാണ് പമ്പയില്‍ ഒഴുക്കുള്ള ഭാഗത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടത്.പമ്പ നദിയിലെ ഒഴുക്കുള്ള ഭാഗത്ത് പെട്രോള്‍ ഡ്യൂട്ടി ചെയ്യുമ്പോഴാണ് അയ്യപ്പന്മാര്‍ മുങ്ങി താഴുന്നത് കണ്ട് നിന്ന മറ്റ് അയ്യപ്പന്മാരുടെ ബഹളം കേള്‍ക്കുന്നത്. ഉടനെ നദിയുടെ സ്ഥലത്തെത്തിയ പോലീസുകാരന്‍ തന്റെ കയ്യിലുണ്ടായിരുന്നവയര്‍ലെസ് സെറ്റും മറ്റും കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥനെ ഏല്പിച്ച് നദിയിലേക്ക് എടുത്ത് ചാടി മൂന്നു പേരെയും അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.                                                                              പേരാമ്പ്ര സ്വദേശിയും വടകര കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ ഇ.എം. സുഭാഷാണ് മൂന്ന് പേരേയും ജീവന്‍ രക്ഷിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സുബാഷിന്റെ ധീരമായ നടപടി പോലീസ് സേന ഒന്നടങ്കം സന്തോഷം പങ്കിടുകയാണ് .
കേരള പോലീസ് സോഷ്യല്‍ മീഡിയയില്‍ സുഭാഷിന്റെ ചിത്രമടക്കം വിവരങ്ങള്‍ പങ്ക് വച്ചിരുന്നു . നിരവധി പേരാണ് സുഭാഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.