Monday, April 29, 2024
keralaNews

തിരുവനന്തപുരം നെടുമങ്ങാട്ട് കുത്തേറ്റ യുവതി മരിച്ചു.

തിരുവനന്തപുരം നെടുമങ്ങാട്ട് കുത്തേറ്റ യുവതി മരിച്ചു. വീട്ടില്‍ അതിക്രമിച്ചുകയറിയ സുഹൃത്ത് 15 തവണയാണ് യുവതിയെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ്  സൂര്യഗായത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സുഹൃത്ത് അരുണിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ പൊലീസില്‍ പരാതിപ്പെട്ടതിന്റെ വൈരാഗ്യമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.