Friday, May 3, 2024
keralaNews

തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജം.

തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്. മകന്റെ മൊഴി വിശ്വസനീയമല്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. വൈദ്യപരിശോധനയിലും തെളിവില്ല. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിക്കു കൈമാറി. മുന്‍ഭര്‍ത്താവാണ് യുവതിക്കെതിരെ പരാതി നല്‍കിയത്.13 കാരനായ മകനെ അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് കേസ്. പോക്‌സോ കുറ്റം ചുമത്തി അമ്മയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പക്ഷേ പിന്നീട് പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നു ചൂണ്ടിക്കാട്ടി അമ്മയ്ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചു.അമ്മയ്‌ക്കെതിരെ ഇത്തരം നീചമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കുട്ടിയെ ആരെങ്കിലും മസ്തിഷ്‌ക പ്രക്ഷാളനം നടത്തുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിയമാനുസൃതം അവര്‍ക്കെതിരെ കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരം കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്നും കോടതി അന്ന് പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു.