Tuesday, April 30, 2024
keralaLocal NewsNews

എരുമേലിയിൽ  കോവിഡ് പ്രോട്ടോക്കോൾ ലംഘനം ;കൂട്ടം കൂടിയാൽ  പോലീസിനെ വിളിക്കും; അല്ലെങ്കിൽ മരുന്ന് നൽകില്ലന്ന് അധികൃതർ

എരുമേലിയിൽ  കോവിഡ് പ്രോട്ടോക്കോൾ ലംഘനം.

എരുമേലി :എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം.ഇന്ന് രാവിലെ വാക്സിൻ എടുക്കാനായി എത്തിയവരുടെ തിരക്കാണ് ആശങ്കയിലാക്കിയിരിക്കുന്നത് .ഒന്നും രണ്ടും ഡോസ് എടുക്കുന്നതിനായി പ്രായമായ സ്ത്രീകളും – പുരുഷൻമാരും രണ്ട് നിരകളായി അടുത്തടുത്ത് നിന്നാണ് 
ടോക്കൺ എടുക്കാനായി നിൽക്കുന്നത് . കൂട്ടം കൂടിയാൽ  പോലീസിനെ വിളിക്കും  –
അല്ലെങ്കിൽ മരുന്ന് നൽകില്ലന്നും ഇടക്കിടെ അധികൃതർ മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ടെങ്കിലും ആളുകൾ ശ്രദ്ധിക്കുന്നേയില്ല. എന്നാൽ 300 ലധികം പേർ എത്തിയിട്ടും യാതൊരുവിധ  കോവിഡ് സുരക്ഷ മാർഗ്ഗവും ഒരുക്കാത്ത ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം ഉയരുകയാണ്.  സാമൂഹിക അകലം പാലിക്കാതെയും സാനിട്ടർ പോലും  വയ്ക്കാൻ തയ്യാറായിട്ടില്ലന്നും വന്നവർ പറയുന്നു.  രാവിലെ ആറ്  മണിയോടെ എത്തിയ പ്രായമായവരടക്കമാണ് ആളുകളാണ്   കൂട്ടം കൂടി നിന്ന്ടോക്കൺ എടുക്കാൻ നിന്നത്.എന്നാൽ ഇത്രയും തിരക്കുണ്ടായിട്ടും ഇവരെ നിയന്ത്രിക്കാൻ പോലീസിനെ വിളിക്കാൻ തയ്യാറാകുന്നില്ലെന്നും  നാട്ടുകാർ പറഞ്ഞു. ഫസ്റ്റ് ഡോസ് എടുക്കുന്നതിനായി ബുക്ക് ചെയ്തവരും, ചെയ്യാത്തവരും , സെക്കന്റ് ഡോസ് എടുക്കുന്നതിനായി ബുക്ക്  ചെയ്തവരുമാണ്   ” ക്യൂ ” നിൽക്കുന്നത് .