Monday, May 6, 2024
indiaNewsObituary

തിരുപ്പതിയില്‍ അച്ഛനമ്മമാര്‍ക്കൊപ്പം നടക്കവേ പുലി ആക്രമിക്കുകയായിരുന്നു

ഹൈദരാബാദ്:തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിനായി എത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നു.ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയില്‍ ആണ് സംഭവം.അച്ഛനമ്മമാര്‍ക്കൊപ്പം നടക്കവേ ആണ് കുട്ടിയെ പുലി ആക്രമിച്ചത്.ലക്ഷിതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി.പോലീസെത്തി ആണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയില്‍ ആയിരുന്നു. കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.