Tuesday, May 7, 2024
educationkeralaNews

ഒമ്പത് മാസത്തെ ഓണ്‍ലൈന്‍ പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌കൂളുകളിലെത്തി.

ഒമ്പത് മാസത്തെ ഓണ്‍ലൈന്‍ പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഇന്ന് വീണ്ടും സ്‌കൂളുകളിലെത്തി. കൊവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ക്ലാസ് മുറികളില്‍ പ്രവേശനം. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. മാതാപിതാക്കളുടെ സമ്മതപത്രത്തോടെയാണ് വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തേണ്ടത്.

ചരിത്രത്തിലാദ്യമായാണ് ഒരുഅക്കാദമിക വര്‍ഷത്തിന്റെ മുക്കാല്‍ഭാഗവും സ്്കൂളുകള്‍ അടഞ്ഞുകിടന്നത്. 10,12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് ക്ലാസ് ആരംഭിച്ചിരിക്കുന്നത്. ഇത്രയും നാളുകള്‍ക്ക് ശേഷം സ്‌കൂളിലെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. സ്‌കൂളുകളില്‍ ഒരേസമയം 50 ശതമാനം കുട്ടികളെ മാത്രമേ അനുവദിക്കാവൂ എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 10, 12 ക്ലാസുകളില്‍ 300ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരേസമയം 25 ശതമാനം കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഹജര്‍ നിര്‍ബന്ധമല്ല. പ്രാക്ടിക്കലുകള്‍ക്കും സംശയ ദൂരീകരണത്തിനുമാണ് പ്രാധാന്യം. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ക്ലാസുകള്‍ നടക്കുക.എല്ലാ അധ്യാപകരും സ്‌കൂളില്‍ എത്തണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും പ്രധാന അധ്യാപകന്റെ നേതൃത്വത്തില്‍ കോവിഡ് സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്ബര്‍/കൗണ്‍സിലര്‍, പി.ടി.എയിലെ ഒരംഗം, പ്രാഥമികാരോ