Friday, May 10, 2024
indiakeralaNewsObituary

തിരുച്ചിറപ്പള്ളിയില്‍ കള്ളന്മാരുടെ ആക്രമണത്തില്‍ എസ്‌ഐ കൊല്ലപ്പെട്ടു.

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ കള്ളന്മാരുടെ ആക്രമണത്തില്‍ പൊലിസുകാരന്‍ കൊല്ലപ്പെട്ടു. നവല്‍പേട്ട് സ്റ്റേഷന്‍ എസ് ഐ ഭൂമിനാഥന്‍ ആണ് കൊല്ലപ്പെട്ടത്. കാലി മോഷണശ്രമം തടയുന്നതിനിടെയാണ് എസ്‌ഐ ആക്രമിക്കപ്പെട്ടത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം.                                                                                  പട്രോളിങ്ങ് നടത്തുകയായിരുന്ന ഭൂമിനാഥന്‍, പ്രദേശത്ത് കാലി മോഷണം പതിവാകുന്നതായി നേരത്തെ പരാതിയുണ്ട്. രാത്രി വൈകിയും പെട്രോളിംഗ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് മൂന്ന് ബൈക്കുകളില്‍ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തെ ഭൂമിനാഥന്‍ കാണുന്നത്. ഇവരോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ വാഹനം വേഗത്തില്‍ ഓടിച്ചു പോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടര്‍ന്ന എസ്‌ഐ സംഘത്തിലെ രണ്ട് പേരെ പിടികൂടി. അല്‍പസമയത്തിന് ശേഷം ബാക്കിയുള്ളവര്‍ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു.          പുതുക്കോട്ട -തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂര്‍ റെയില്‍വെ ഗേറ്റിന് സമീപത്തായിരുന്നു അക്രമണം. തലയ്ക്ക് അടിയേറ്റ് വീണ ഭൂമിനാഥനെ മണിക്കൂറുകള്‍ക്ക് ശേഷം അതു വഴി വന്ന നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.