Sunday, May 5, 2024
indiaNewspolitics

തിരഞ്ഞെടുപ്പ് തിരിച്ചടി ; നിരാശജനകം: സോണിയ ഗാന്ധി

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശജനകവും അപ്രതീക്ഷിതവും ആയിരുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ പ്രകടനം വളരെ നിരാശജനകമായിരുന്നു. അത് അപ്രതീക്ഷിതവുമായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ ചേരുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി വെര്‍ച്വല്‍ യോഗത്തില്‍ അവര്‍ വ്യക്തമാക്കി.പശ്ചിമ ബംഗാളില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. കേരളത്തിലും ഭരണം പിടിക്കാന്‍ കഴിയാതെ പോയത് വന്‍ തിരിച്ചടിയായി.