Friday, April 19, 2024
keralaLocal NewsNews

പിണറായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു;  ഫിലിപ്പ് ജോസഫ് 

മുണ്ടക്കയം:സംസ്ഥാനത്ത് ഉപ്പു മുതൽ കർപ്പൂരം വരെയുളള നിത്യോപയോഗ സാധനങ്ങളുടെ വില 150% മുതൽ 250% വരെ കുതിച്ചുയർന്നിട്ടും LDF വരട്ടെ എല്ലാ ശരിയാക്കാo എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന്  INTUC ജില്ലാ പ്രസിഡന്റ്  ഫിലിപ്പ് ജോസഫ് പറഞ്ഞു. INTUC പുഞാർ റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ബസ് / സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന സായ്ഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാ പാടുപെടുന്ന തൊഴിലാളികളും , കർഷകരും ഉൾപ്പെടെ യുള്ള പാവപ്പെട്ട ജനതയെ സാഹായിക്കാൻ വിപണിയിൽ ഇടപെടുകയോ കേന്ദ്ര സർക്കാരിന്റെ പൊട്ടോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിലൂടെ സർക്കാരിന്‌  ലഭിച്ച അധിക TAX വേണ്ടാന്ന്  പറയുന്നില്ലന്നും അദ്ദേഹം പറഞ്ഞു. റീജണൽ പ്രസിഡന്റ്  നാസർ പനച്ചിയുടെ അദ്ധ്യക്ഷതയി നടന്ന സായാഹ്ന ധർണ്ണയിൽ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്  റോയ് കപ്പലുമാക്കൽ മുഖ്യപ്രഭാഷണം നടത്തി. DCC സെക്രട്ടറി പ്രകാശ് പുളിക്കൽ, കോൺഗ്രസ് മുണ്ടക്കയം,കുട്ടിക്കൽ മണ്ഡലം പ്രസിഡന്റുമാരായ.നൗഷാദ് ഇല്ലിക്കൽ, ജോജോ കാരാട്ട്, INTUC ജില്ലാ ഭാരവാഹികളായ PC രാധാകൃഷ്ണൻ ,സലിം കണ്ണങ്കര,KK ജനാർദ്ദനൻ , അഞ്ചു ഉബൈദക്ക്, അബ്ദു ആലസം പാട്ടിൽ ,മുണ്ടക്കയം പഞ്ചായത്ത് മെബർമാരായ  ബന്നി ചേറ്റുകുഴി, ജിനേഷ് മുഹമ്മദ്, ഷീബാദി ഫൈൽ , സിനിമോൾ തടത്തിൽ,വനിതാ ബാങ്ക് പ്രസിഡന്റ്  റോസമ്മ ജോസഫ്  INTUC  മണ്ഡലം പ്രസിഡന്റു  മാരായ PK വിശ്വംഭരൻ എരുമേലി മാത്തുക്കുട്ടി ഓലിക്കൽ,ദിലീപ് പാറത്തോട്,ജോയ് ജോസഫ് തിടനാട്,ജോമോൻ നീർവേലി, യൂജിൻ ജോസഫ് , സുദർശനൻ,ബിബിൻ അറയ്ക്കൽ , അൻ ഷാദ് ചേനപ്പാടി,സുമേഷ് ചേപ്പാടി,ഷിബു ഐ രക്കാവിൽ തുടണിയ വർ സംസാരിച്ചു.