Saturday, May 18, 2024
Agriculturekerala

മുന്തിരി തക്കാളി വീട്ടില്‍ വിളയിക്കാം

മുന്തിരി പോലെ കുലകുലയായി തൂങ്ങിക്കിടക്കുന്ന തക്കാളി. പേരു സൂചിപ്പിക്കും പോലെ മുന്തിരിയും തക്കാളിയും ചേര്‍ന്ന ചെടിയാണിത്. തണുപ്പുള്ള കാലാവസ്ഥയിലാണ് ഇതു ധാരാളമായി വളരുക. കേരളത്തില്‍ ഹൈറേഞ്ചില്‍ മുന്തിരി തക്കാളി കൃഷി ചെയ്യുന്നുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ള മുന്തിരി തക്കാളി കൃഷി നമ്മുടെ നാട്ടിലുമിപ്പോള്‍ വ്യാപകമായി വരുകയാണ്.

കൃഷി രീതികള്‍

കൃഷിരീതികള്‍ സാധാരണ തക്കാളിയുടേതു പോലെ തന്നെ. തൈകള്‍ തയ്യാറാക്കി കൃഷിയിടങ്ങളിലേക്കോ, ഗ്രോബാഗുകളിലേക്കോ മാറ്റിനടാം. ആഴ്ചയിലൊരിക്കല്‍ ജൈവവളം നല്‍കാം. വേനലില്‍ നനച്ചു കൊടുക്കുന്നതു നല്ലതാണ്. പടരാന്‍ തുടങ്ങുമ്‌ബോള്‍ കയര്‍ കെട്ടിയോ ഫ്രെയിം സ്ഥാപിച്ചോ നിര്‍ത്തണം. നന്നായി പരിപാലിച്ചാല്‍ കുറേനാള്‍ വിളവുതരും. ഗ്രോബാഗുകളില്‍ വീട്ടുമുറ്റത്തും ടെറസിലും ചെടി വളര്‍ത്താം. രോഗങ്ങളും കീടങ്ങളും ഈ വിളയ്ക്ക് പൊതുവേ കുറവാണ്.

ധാരാളം പോഷകങ്ങള്‍

ജീവകം എ, സി തുടങ്ങി അനേക പോഷകങ്ങളടങ്ങിയ ഈ പഴം സലാഡിനാണ് അധികവും ഉപയോഗിക്കുന്നത്. കറിവെയ്ക്കാനും അച്ചാര്‍ തയാറാക്കാനുമിതു നല്ലതാണ്.പഴങ്ങള്‍ ഉണക്കിയെടുത്ത് പല വിഭവങ്ങളില്‍ ചേര്‍ക്കുന്നതിനും ഉപയോഗിക്കുന്നു. ഇതില്‍ ആന്റി ഓക്സിഡിന്റെ അളവ് കൂടുതലായതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.