Friday, May 10, 2024
keralaNews

തിയറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

തിയറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ വിനോദനികുതി ഒഴിവാക്കി. വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ അന്‍പതുശതമാനം ഇളവ്.ബാക്കിത്തുക ആറ് തവണകളായി അടയ്ക്കാന്‍ സാവകാശവും നല്‍കി. ഒരുഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് സിനിമാ തീയറ്ററുകളില്‍ പ്രവേശനം നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. നിലവില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സീന്‍ എടുത്തവര്‍ക്കുമാത്രമെ സിനിമാ തീയറ്ററില്‍പ്രവേശം അനുവദിച്ചിരുന്നുള്ളൂ. ഇതില്‍ മാറ്റം വേണമെന്ന സിനിമാ പ്രവര്‍ത്തകരുടെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരെ സിനിമാ തിയേറ്ററില്‍ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. തിയേറ്ററുകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കാനും യോഗം ആവശ്യപ്പെട്ടു