Friday, May 3, 2024
keralaNews

താല്‍ക്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്താനുള്ള നീക്കം നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്.

പൊതുമേഖല സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.സ്ഥിരപ്പെടുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങള്‍ തല്‍സ്ഥിതി തുടരണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 10 വര്‍ഷമായി ജോലി ചെയ്യുന്ന താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടിയ്‌ക്കെതിരെയാണ് ഹൈക്കോടതി ഉത്തരവ്.കില, വനിതാ കമ്മീഷന്‍, കെല്‍ട്രോണ്‍, കെ ബിപ്, എഫ്ഐടി തുടങ്ങിയ സ്ഥാപനങ്ങളില്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ നീക്കം. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി.പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഹര്‍ജിയിലാണ് ഉത്തരവ്.