Tuesday, May 21, 2024
indiakeralaNews

ഫെബ്രുവരിയിലെ ഭക്ഷ്യക്കിറ്റില്‍ നിന്ന് ഖാദി മാസ്‌ക് അപ്രത്യക്ഷം

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു നല്‍കുന്ന ഫെബ്രുവരിയിലെ ഭക്ഷ്യക്കിറ്റില്‍ നിന്നു ഖാദി മാസ്‌ക് ‘അപ്രത്യക്ഷ’മായി. ആദ്യഘട്ടത്തില്‍ എഎവൈ (മഞ്ഞ) കാര്‍ഡുകളെ ഉദ്ദേശിച്ചു വിതരണം ചെയ്ത കിറ്റുകളില്‍ 2 മാസ്‌ക് വീതം ഉണ്ടായിരുന്നു. എന്നാല്‍, ഈയാഴ്ച എത്തിയ കിറ്റുകളില്‍ മാസ്‌ക് കാണാതായതോടെ കാര്‍ഡ് ഉടമകള്‍ അന്വേഷിച്ചു.മാസ്‌ക് ഇല്ലാത്ത കിറ്റുകളാണു സപ്ലൈകോയില്‍ നിന്നു ലഭിച്ചതെന്നു റേഷന്‍ കടക്കാര്‍ അറിയിച്ചെങ്കിലും കാര്‍ഡ് ഉടമകള്‍ ബഹളമുണ്ടാക്കി. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത കിറ്റുകളിലെ മാസ്‌കുകളുടെ നിലവാരത്തെക്കുറിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണു രണ്ടാംഘട്ടത്തിലെ വിതരണത്തില്‍ ഇവ അപ്രത്യക്ഷമായതെന്നു സൂചനയുണ്ട്. എന്നാല്‍, ആവശ്യത്തിനു മാസ്‌ക് ലഭിക്കാത്തതിനാലാണ് ഉള്‍പ്പെടുത്താത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.