Sunday, May 12, 2024
keralaNewsObituary

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കാരണക്കാരായ കേസില്‍ പതിനെട്ട് പ്രതികളും പിടിയില്‍. പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ ആള്‍ക്കൂട്ട വിചാരണ ചെയ്ത് ക്രൂരുമായി മര്‍ദിച്ച് മരണത്തിന് ഇടയാക്കിയതെന്നും കുടുംബം പറഞ്ഞു. സിദ്ധാര്‍ത്ഥനെ മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ കീഴ്ടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് പൊലീസിന്റെ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ സിപിഎം നേതാവ് അനുഗമിച്ചത് വിവാദമായി. ഒളിവില്‍ പോകാന്‍ പ്രതികളെ സഹായിച്ചവര്‍ക്കെതിരെ കേസ് വേണമെന്ന് കുടുംബം വ്യക്തമാക്കി.
ക്രൂരുമായി മര്‍ദ്ദനമേറ്റ് സിദ്ധാര്‍ത്ഥന്‍ മരിച്ച കേസില്‍ പ്രതികളെല്ലാം പൊലീസ് പിടിയില്‍. മര്‍ദ്ദിക്കാനുള്ള സ്ഥലമടക്കം എല്ലാം ആസൂത്രണം ചെയ്ത സിന്‍ജോ ജോണ്‍സനും പിടിയിലായി. മര്‍ദ്ദന വിവരം പുറത്തു പറഞ്ഞാല്‍ തലയുണ്ടാകില്ലെന്ന് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതും സിന്‍ജോയാണ്. സിദ്ധാര്‍ത്ഥിന്റെ മരണമുണ്ടായി പതിമൂന്നാം നാളാണ് പ്രതികളെല്ലാം കുടുങ്ങിയത്. ഇവര്‍ക്ക് ഒളിയിടം ഒരുക്കിയവരെയും പ്രതി ചേര്‍ക്കണം എന്ന് കുടുംബം ആവശ്യപ്പെട്ടു. എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെയുള്ളവര്‍ക്ക് സിപിഎം സംരക്ഷണം കിട്ടി എന്നാണ് ഉയരുന്ന ആരോപണം. ബുധനാഴ്ച അറസ്റ്റിലായ 6 പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് അനുഗമിച്ചത് വിവാദമായിരുന്നു. സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥനെതിരെ നടന്നത്. ഹോസ്റ്റല്‍ മുറി, ഡോര്‍മെറ്ററി, നടുമുറ്റം, സമീപത്തെ കുന്ന് എന്നിവിടങ്ങളില്‍ വെച്ചായിരുന്നു സിദ്ധാര്‍ത്ഥനെതിരെ ക്രൂര മര്‍ദ്ദനം നടന്നത്. മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച 10 പേരെ ഒരു വര്‍ഷത്തെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ കൊണ്ടുപോകാത്ത രണ്ട് പേര്‍ക്കും ഇന്റേണല്‍ പരീക്ഷയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആള്‍ക്കൂട്ട വിചാരണ നോക്കി നിന്നവര്‍ക്ക് 7 ദിവസത്തെ സസ്‌പെഷനും നല്‍കി. ഇതിനിടെ പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍വ്വകലാശാല വിസിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സസ്പെന്റെ് ചെയ്തു. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. ആര്‍ ശശീന്ദ്രനാഥിനെയാണ് സസ്പെന്‍ഡ് ചെയ്തത് . കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ക്യാമ്പസില്‍ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുക്കെട്ടാണെന്നും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടും ഗവര്‍ണര്‍ കോടതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ മരണത്തെ തുടര്‍ന്ന് ഇന്നലെ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തിയ ഗവര്‍ണര്‍ സിദ്ധാര്‍ത്ഥിന്റെ പിതാവിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. സിദ്ധാര്‍ത്ഥിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് സര്‍വ്വകലാശാല വിസിയെ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തത്.