Sunday, May 5, 2024
keralaNewsUncategorized

ഡോ. സുവര്‍ണ്ണ നാലപ്പാടിന് തപസ്യ തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം

കൊച്ചി: ഭഗവത്ഗീത, ഉപനിഷത്ത്, ബ്രഹ്‌മസൂത്രം എന്നിവയടങ്ങുന്ന പ്രസ്ഥാനത്രയത്തിന് ഭാഷ്യം എഴുതിയ മലയാളി വനിത ഡോ.സുവര്‍ണ്ണ നാലപ്പാടിന് തപസ്യ കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പ്രൊഫ തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം ലഭിക്കും. കല, സാഹിത്യം, ചരിത്രം തത്വചിന്ത, ദര്‍ശനം എന്നീ മേഖലകള്‍ക്ക് നല്‍കിയ അതുല്യമായ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.2022 ഒക്ടോബര്‍ 20 ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. പ്രൊഫ എം തോമസ് മാത്യു തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ പ്രഭാഷണം നടത്തും. കലാസാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രശസ്തരായ വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിക്കും. 50,000 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പി നാരായണക്കുറുപ്പ്, ആഷാ മേനോന്‍, മുരളി പാറപ്പുറം എന്നിവരായിരുന്നു പുരസ്‌കാര നിര്‍ണ്ണയ സമിതി അംഗങ്ങള്‍.