Thursday, April 25, 2024
Local NewsNews

എരുമേലി സെന്റ് തോമസ് എല്‍. പി. സ്‌കൂളില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍

എരുമേലി : എരുമേലി സെന്റ് തോമസ് എല്‍. പി സ്‌കൂളില്‍ ലഹരി വിരുദ്ധ സ്‌കൂള്‍ തല പരിപാടികള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ 6 ന് സ്‌കൂള്‍ അസംബ്ലിയോടെ ലഹരി വിരുദ്ധ പരിപാടികള്‍ ഔദ്യോഗീകമായി ഉദ് ഘാടനം ചെയ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികള്‍ക്ക് കേള്‍ക്കുവാന്‍ അവസരം നല്‍കി.കുട്ടികള്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളുടെയും പോസ്റ്ററുകളുടെയും പ്രദര്‍ശനം വ്യത്യസ്തമായ സന്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി.ഒപ്പം കുട്ടികള്‍ക്ക് സമൂഹത്തില്‍ ജീവിക്കാനാവശ്യമായ മൂല്യങ്ങളെക്കുറിച്ചു ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്ട്യന്‍ കുട്ടികളെ ബോധ്യപെടുത്തി. അതോടൊപ്പം മാതാപിതാക്കള്‍ക്കായി നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനില്‍ ‘കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ‘ എന്ന വിഷയത്തില്‍ അദ്ധ്യാപകനായ ജോമി ജോസഫ് ക്ലാസ്സ് നയിച്ചു. പി ടി എ പ്രസിഡന്റ് ബിനോയ് വരിക്കമാക്കല്‍, എം പി ടി എ പ്രസിഡന്റ് അല്‍ഫിയ,പി ടി എ സെക്രട്ടറിയും സീനിയര്‍ അദ്ധ്യാപികയുമായ ലൗലി പി. ജേക്കബ്, എലിസബത് തോമസ്, സ്‌കൂള്‍ ഹെല്‍ത്ത് ഓഫീസര്‍ അന്‍സല്‍ന ടി എം, ട്രീസ സെബാസ്ട്യന്‍, ഡാര്‍ളി ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ഒരു മാസം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കുള്ള കലാപരിപാടികളും,രചനാ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. നവംബര്‍ 1 ന് നടത്തുന്ന വിളംബര ജാഥയോടും കുട്ടികളും രക്ഷിതാക്കളും അണിനിരക്കുന്ന ലഹരി വിരുദ്ധ ചങ്ങലയോടെയും പരിപാടികള്‍ക്കു സമാപനം കുറിക്കും. കുട്ടികള്‍ക്ക് നേരായ മാര്‍ഗം കാട്ടികൊടുത്തു സമൂഹത്തില്‍ ജീവിക്കാനുള്ള ശേഷിവളര്‍ത്തിയെടുക്കുവാനും സാന്മര്‍ഗീകതയും മൂല്യബോധവുമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുകയുമാണ് ഈ പരിപാടികളുടെ ലക്ഷ്യമെന്നു സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അഭിപ്രായപ്പെട്ടു.