Wednesday, May 22, 2024
keralaNews

തെളിവെടുപ്പിന്റെ നാലാം ദിവസം വൈഗ കൊലക്കേസില്‍ പ്രതി സനു മോഹനുമായി അന്വേഷണസംഘം ഗോവയില്‍.

തെളിവെടുപ്പിന്റെ നാലാം ദിവസം വൈഗ കൊല കേസിലെ പ്രതി പിതാവ് സനുമോഹനുമായി അന്വേഷണ സംഘം ഗോവയില്‍. ഗോവയില്‍ സനു മോഹന്‍ സ്ഥിരമായി പോവാറുള്ള ചൂതാട്ട കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടക്കും. ഇവിടെ സനുമോഹന് അടുത്ത സുഹൃത്തുക്കളുണ്ടെന്നാണ് സൂചന. മുരുഡേശ്വറിലെ ഉള്‍കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നും ലൈഫ് ഗാര്‍ഡ് വന്ന് രക്ഷിച്ചെന്നും സനു മോഹന്‍ മൊഴി നല്‍കിയിരുന്നു, ഇവിടെയും തെളിവെടുപ്പ് ഉണ്ടാകും.കോയമ്പത്തൂര്‍, സേലം, ബെംഗളൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ങ്‌റെ മുംബെയില്‍ നേരിട്ടെത്തി സനുമോഹന്റെ കടബാധ്യകളെ കുറിച്ച് വിശദമായി അന്വേഷിച്ചതിനാല്‍ നേരത്തെ നിശ്ചയിച്ച മുംബൈയിലെ തെളിവെടുപ്പ് ഒഴിവാക്കി. ഗോവയിലെ മുരുഡേശ്വറിലാണ് ഇന്ന് പ്രധാനമായും തെളിവെടുപ്പ്. ഇവിടെ വച്ച് ഉള്‍ക്കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നും ലൈഫ് ഗാര്‍ഡ് വന്ന് രക്ഷിച്ചെന്നുമുള്ള സനു മോഹന്റെ മൊഴികള്‍ സത്യമാണോയെന്ന് പരിശോധിക്കും.കോയമ്പത്തൂരില്‍ നിന്ന് കേരളത്തിലെത്തിച്ച സനു മോഹന്റെ കാറില്‍ ഫോറന്‍സിക്ക് സംഘം വിശദ പരിശോധന നടത്തി. അന്വേഷണ സംഘത്തിന് കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.