Monday, May 6, 2024
keralaNews

കൂട്ടിക്കലിന്  കൈത്താങ്ങായി കോൺഗ്രസും

കൂട്ടിക്കൽ : ഉരുൾപൊട്ടലിൽ തകർന്ന കൂട്ടിക്കലിന് കൈത്താങ്ങായി കോൺഗ്രസും.
കൂട്ടിക്കലിൽ നാശം സംഭവിച്ച വീടുകളും -ടൗണിലെ കടകളും  കോൺഗ്രസ് നേതാക്കൾ ശുചീകരിച്ചു.കോൺഗ്രസിന്റെ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ 250 ലധികം പ്രവർത്തകരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ  പങ്കെടുത്തത്.പഞ്ചായത്തംഗം മാത്യൂ ജോസഫ്,കോൺഗ്രസ് നേതാക്കളായ ചാണ്ടി ഉമ്മൻ, റോയ് കപ്പിലുമാക്കൽ,ഷിയാസ് മുണ്ടക്കയം, സോനു കാരുവള്ളിൽ,ബോബിൻ വള്ളിക്കൽ, ഷൈൻ അഴിപ്പുറത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം ആന്റോ ആന്റണി എംപിയുടെ  നേതൃത്വത്തിൽ ദുരന്ത സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.