Friday, May 10, 2024
indiaNewspolitics

ഡിഎംകെ ഫയല്‍സ് 2.0 ; 5,600 കോടിയുടെ അഴിമതി രേഖകളാണ് നല്‍കിയത്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം അഴിമതികളുടെ വിവരങ്ങള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈ പുറത്തുവിട്ടു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് അണ്ണാമലൈ സമര്‍പ്പിച്ചു. 5600 കോടി രൂപയുടെ അഴിമതി കഥകളാണ് ഡിഎംകെ ഫയല്‍സ് 2-ലൂടെ തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്.  ഡിഎംകെ മന്ത്രിമാര്‍/എംഎല്‍എമാര്‍/എംപിമാര്‍, ആദ്യ കുടുംബം ഇവര്‍ നടത്തിയ 5600 കോടി രൂപയുടെ 3 അഴിമതികളുടെ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട ബിനാമി രേഖകളുമായി ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം ഞങ്ങള്‍ പുറത്തുവിടുകയാണ്. ഇതിന്റെ മെമ്മോറാണ്ടം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. വിഷയത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലും ഉചിതമായ നടപടിയും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്’ കെ. അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു. ‘എന്‍ മണ്ണ് എന്‍ മക്കള്‍’ എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലൂടെയുമുള്ള ബിജെപിയുടെ പദയാത്ര ആരംഭിക്കാന്‍ ഇരിക്കെയാണ് ഡിഎംകെ ഫയല്‍സ് 2-വും പുറത്തുവിട്ടിരിക്കുന്നത്.