Friday, April 26, 2024
keralaNews

ട്രെയിനില്‍ നിന്നുംകഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

പാലക്കാട്: ഷാലിമാര്‍ – ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് ആര്‍പിഎഫ് പിടികൂടി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വച്ചു നടത്തിയ പരിശോധനയിലാണ് 27 കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയടക്കം മൂന്ന് ഒഡീഷ സ്വദേശികള്‍ അറസ്റ്റിലായി.ഒഡീഷ സ്വദേശികളായ ഉത്തം പാത്ര, കമാലി ക്രിസാനി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എന്നിവരാണ് അറസ്റ്റിലായത്. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് ആണ് 27കിലോ 650 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പിടിച്ചത്. വിപണിയില്‍ 15 ലക്ഷം രൂപ വില വരുന്നതാണ് കഞ്ചാവെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒഡീഷയില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടു വരികയായിരുന്നു കഞ്ചാവ് എന്നാണ് പിടിയിലായവര്‍ നല്‍കുന്ന മൊഴി.