Friday, April 26, 2024
keralaNewspolitics

തുടര്‍ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേയ്ക്ക്

തിരുവനന്തപുരം: തുടര്‍ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേയ്ക്ക് പോകും. ഈ മാസം 15നാണ് മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്. ചികിത്സക്കായി ജനുവരി 29 വരെ അദ്ദേഹം അമേരിക്കയില്‍ തുടരും. മയോ ക്ലിനിക്കിലാണ് അദ്ദേഹത്തിന്റെ ചികിത്സ നടക്കുന്നത്. മുഖ്യമന്ത്രിയോട് തുടര്‍പരിശോധനയ്ക്ക് എത്തണമെന്ന് മയോ ക്ലിനിക്ക് നിര്‍ദ്ദേശിച്ചിരുന്നു.

 

 

2021 ഒക്ടോബറില്‍ അദ്ദേഹം അമേരിക്കയിലേയ്ക്ക് പോകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, കൊറോണ പ്രതിസന്ധി കാരണം ഈ പരിശോധന നീളുകയായിരുന്നു. നിലവില്‍ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പോകുമ്പോള്‍ അധികാര ചുമതല ആരെ ഏല്‍പ്പിക്കുമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.