Saturday, April 27, 2024
indiaNewsObituary

മുന്‍ കേന്ദ്ര നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു

ദില്ലി: മുന്‍ കേന്ദ്ര നിയമ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍(97) അന്തരിച്ചു. വാര്‍ധ്യകസഹജമായ അസുഖത്തെ തുടര്‍ന്ന് ദില്ലിയിലായിരുന്നു അന്ത്യം. 1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്നു ശാന്തി ഭൂഷണ്‍. 1975 ജൂണില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയില്‍ എതിര്‍വിഭാഗമായ രാജ് നാരായണിന് വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. പൗരാവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് ശാന്തി ഭൂഷണ്‍. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നിരവധി കേസുകളില്‍ ഹാജരായിട്ടുണ്ട്. 1980 ല്‍ പ്രമുഖ എന്‍ ജി ഒയായ ‘സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍’ സ്ഥാപിച്ചു. സുപ്രീംകോടതിയില്‍ സംഘടന നിരവധി പൊതുതാല്‍പര്യ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മകനാണ്. ഒരു യുഗത്തിന്റെ അന്ത്യമെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.