Sunday, April 28, 2024
NewsSportsworld

ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ ജയം ജപ്പാന്.

ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ ജയം ആതിഥേയരായ ജപ്പാന്. വനിത സോഫ്റ്റ് ബോളില്‍ ജപ്പാന്‍ ഓസ്‌ട്രേലിയയെ 81ന് തോല്‍പിച്ചു. രണ്ടാം മല്‍സരത്തില്‍ അമേരിക്ക ചിലെയെ 20ന് കീഴടക്കി.

മെക്‌സിക്കോ കാനഡയെ നേരിടുകയാണ്. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സോഫ്റ്റ്‌ബോള്‍ ഒളിംപിക്‌സ് ഇനമാകുന്നത്. വനിതഫുട്‌ബോളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ ചിലയെയെ നേരിടുന്നു ഇരുടീമും ഗോള്‍നേടിയിട്ടില്ല. രണ്ടുമണിക്ക് നടക്കുന്ന മല്‍സരത്തില്‍ ലോക ചാംപ്യന്‍മാരായ അമേരിക്ക സ്വീഡനെയും ബ്രസീല്‍ ചിലെയെയും നേരിടും. ഓസ്‌ട്രേലിയയ്ക്ക് ന്യൂസീലന്‍ഡാണ് എതിരാളികള്‍.