Sunday, May 12, 2024
keralaNews

കോഴിക്കോട് ബക്രീദിന് ബലി കൊടുക്കാന്‍ കൊണ്ട് വന്ന പോത്ത് വിരണ്ടോടി.

കോഴിക്കോട് വിലങ്ങാട് ബക്രീദിന് ബലി കൊടുക്കാന്‍ കൊണ്ട് വന്ന പോത്ത് വിരണ്ടോടി. പത്ത് കിലോമീറ്ററിലധികം ദൂരം ഓടിയ പോത്തിനെ കുന്നുമ്മല്‍ പഞ്ചായത്ത് പരിധിയില്‍ വച്ച് ആവളയില്‍ നിന്നുള്ള വിദഗ്ദ സംഘമെത്തി തളച്ചു.പൊലീസും അഗ്‌നി ശമനയും നാട്ടുകാരും പോത്തിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായിരുന്നു. വിരണ്ടോടുന്നതിനിടെ പോത്ത് ആരെയും ആക്രമിച്ചിട്ടില്ല. എന്നാല്‍ നിരവധി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.