Sunday, May 12, 2024
keralaLocal NewsNews

എരുമേലിയില്‍ കോവിഡ് കാലത്ത് മാതൃകപരമായി പ്രവര്‍ത്തിച്ചവരെ ആദരിച്ചു.

കോവിഡ് കാലത്ത് പ്രതിഫലത്തിനായി കാത്തു നിൽക്കാതെ കോവിഡ് രോഗികൾക്കായി പോരാടിയവരെ എം.എൽ.എ സർവ്വീസ് ആർമി എരുമേലിയുടെ നേത്യത്വത്തിൽ ആദരിച്ചു. എരുമേലിയിലെ ഓട്ടോ തൊഴിലാളികളായ താഹിറ, മോനിഷ് പുനർജ്ജനി, ജോഫി എന്നിവരെയാണ് എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആദരിച്ചത്.പണമോ ആരോഗ്യമോ നോക്കാതെ കോവിഡ് രോഗികൾക്കരികിലേക്ക് മൂവരും ഓടിയെത്തിയിരുന്നു. കോവിഡിൻ്റെ ആരംഭ കാലം മുതൽ തന്നെ താഹിറ മുന്നണി പോരാളിയായുണ്ട്. പ്രതിഫലം ആഗ്രഹിക്കാതെയാണ് മൂവരും ജന നന്മക്കായി ഇറങ്ങിത്തിരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ ജോർജ്കുട്ടി, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡൻറ് പി.എ ഇർഷാദ്, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷറഫ്, അജു മലയിൽ, ഹരികുമാർ, പി.ജെ സെബാസ്റ്റ്യൻ, ജോബി ചെമ്പകത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.