Monday, April 29, 2024
NewsSports

ടി-ട്വന്റി ലോകകപ്പ് ഫൈനല്‍ ന്യൂസിലന്‍ഡിന് ആദ്യം ബാറ്റിംഗ്

ദുബായ്: ടി-ട്വന്റി ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഓസീസിനെതിരെ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും.ടോസ് നേടിയ ഓസീസ് കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.ഇരു ടീമുകളും ഇതു വരെ ടി-ട്വന്റി ലോകകപ്പ് കീരീടം സ്വന്തമാക്കാത്തതിനാല്‍ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഫൈനല്‍ മത്സരം കാണുന്നത്. 2010 ല്‍ വിന്‍ഡീസ് ആതിഥ്യമരുളിയ മൂന്നാം ലോകകപ്പില്‍ ഓസീസ് ഫൈനലിലെത്തിയെങ്കിലും ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനായില്ല. ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയയും കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തില്‍ ന്യൂസിലന്‍ഡും മത്സരത്തിനിറങ്ങുമ്പോള്‍ ആവേശം ഇരട്ടിയാണ്.ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് കിരീടപ്പോരാട്ടത്തിന്

വേദിയാവുന്നത്.