Wednesday, May 15, 2024
NewsSportsworld

ടി 20 േലാകകപ്പ് ഓസ്‌ട്രേലിയക്ക് 173 റണ്‍സിന്റെ വിജയലക്ഷ്യം.

ദുബായ്: ടി 20 േലാകകപ്പ് ഫൈനലില്‍ ന്യൂസിലാന്റിനെതിരെ ഓസ്‌ട്രേലിയക്ക് 173 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. നായകന്‍ കെയ്ന്‍ വില്യംസന്റെ വെടിക്കെട്ട് പ്രകടനമാണ് കിവീസിവനെ മികച്ച സ്‌കാറിലേക്ക് നയിച്ചത്.വില്യംസണ്‍ 48 പന്തുകളില്‍ നിന്ന് 10 ബൗണ്ടറിയും മൂന്ന് സിക്സറും ഉള്‍പ്പെടെ 85 റണ്‍സ് നേടി.              നേരത്തേ ടോസ് നേടിയ ഓസീസ് ബൗളിങ് തെരഞ്ഞെടുത്തു. തുടര്‍ന്ന് ബാറ്റിങ് തുടങ്ങിയ കിവീസിന് സ്‌കോര്‍ 28ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഡാരില്‍ മിച്ചല്‍(11) ആണ് പുത്തായത്.പകരം ക്രീസിലെത്തിയ കെയ്ന്‍ വില്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്തിലുമായി ചേര്‍ന്ന് റണ്‍റേറ്റ് മെല്ലെ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മാര്‍ട്ടിന്‍ ഗുപ്തില്‍(28) സ്‌കോര്‍ 76ല്‍ നില്‍ക്കെ പുറത്തായി. 28 റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഗ്ലന്‍ ഫിലിപ്പ്സ്((18),ജയിംസ് നീഷാം(13), ടിം സീഫെര്‍ട്ട്(8) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പാണ് മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കീവിസിനെ പ്രാപ്തമാക്കിയത്.